കലഞ്ഞൂർ : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്ര ശിക്ഷാകേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ടിങ്കറിംഗ് ലാബിന്റെ പ്രവർത്തനോദ്ഘാടനത്തിനായി സ്വാഗത സംഘ രൂപീകരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി വിഷയാവതരണം നടത്തി പ്രിൻസിപ്പൽ എം.സക്കീന, ബി.പി.ഒ ശൈലജ,ബ്ലോക്ക് പഞ്ചായത്തംഗം പി.വി ജയകുമാർ, പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ്, എം, പി.ടി.എ പ്രസിഡന്റ് ഷീല വിജയൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാൻ ഹുസൈൻ, ആശാ സജി, സജയൻ ഓമല്ലൂർ,ചരുവിള പ്രദീപ് കുമാർ, വി.വിജേഷ് എന്നിവർ സംസാരിച്ചു.രക്ഷാധികാരികളായി ആന്റോ ആന്റണി എം.പി, കെ.യു ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ,എസ്.ബീന പ്രഭ,ചെയർപേഴ്‌സൺ ടി.വി പുഷ്പവല്ലി , വൈസ് ചെയർമാൻ എം.പി മണിയമ്മ, ആശാ സജി, കൺവീനർ എസ്.രാജേഷ്, ജോ.കൺവീനർ എം.സക്കീന എന്നിവരെ തിരഞ്ഞെടുത്തു.