jiji
എൻ.സി.പി സ്ഥാപകദിനം വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എൻ.സി.പി 24 -ാം മത് സ്ഥാപകദിനം തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ ഉദ്ഘാടനം ചെയ്തു. എൻ.സി.പി പതാക ഉയർത്തി വൃക്ഷത്തൈകളും മധുര വിതരണവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറഞ്ഞൂർ, അഡ്വ.എം.ബി. നൈനാൻ, ഹബീബ് റാവുത്തർ. എം.എൻ.ശിവൻകുട്ടി, റെജി തിരുവറ്റാൽ, സാബു ഐസക്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.