ചെങ്ങന്നൂർ: ചതയം ജലോത്സവ സാംസ്‌കാരിക എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം ചെങ്ങന്നൂർ തിട്ടമേൽ വേഴപ്പറമ്പിൽ ശ്രീകുമാറിന്റെ(ഉണ്ണി) അകാല നിര്യാണത്തിൽ സമിതി അനുശോചിച്ചു. സമിതി ചെയർമാൻ എം.വി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.ആർ പ്രഭാകരൻ നായർ, ജോൺ മുളങ്കാട്ടിൽ, അജി ആർ.നായർ , കെ.ജി.കർത്ത , ബി.കെ.പത്മകുമാർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, എസ്.വി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.