ചെങ്ങന്നൂർ: ബഥേൽ അരമനയിൽ നടത്തിയ ചെങ്ങന്നൂർ ഭദ്രാസന സൺഡേ സ്‌കൂൾ വാർഷിക സമ്മേളനം ചെങ്ങന്നൂർ ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിൽ മുന്നേറാൻ അത്മീയബോധനം ഉതകണമെന്ന് ചെങ്ങന്നൂർ ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.നൈനാൻ വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ.ജോജി ജയിംസ് ജോർജ്, ഫാ.പി.സി.തോമസ്, ഫാ.മത്തായി കുന്നിൽ,ഫാ.എം.കെ. ഇമ്മാനുവേൽ, ഫാ.ജോൺ ചാക്കോ, ഡയറക്ടർ ജേക്കബ് ഉമ്മൻ,സെക്രട്ടറി കെ.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു. ഏബ്രഹാം മാത്യു വീരപ്പളളിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.സൺഡേ സ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും സ്ഥാനമൊഴിയുന്ന ഭദ്രാസന ഡിസ്ട്രിക്ട് ഭാരവാഹികളെയും യോഗത്തിൽ ആദരിച്ചു. ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർമാരായ സജി പട്ടരുമഠം, തോമസ് വി. ജോൺ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.