 
തിരുവല്ല: യോഗക്ഷേമസഭ തിരുവല്ല ഉപസഭയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി വിഷ്ണു നമ്പൂതിരി (പ്രസിഡന്റ്), കൃഷ്ണൻ നമ്പൂതിരി (സെക്രട്ടറി), രാജഗോപാലൻ നമ്പൂതിരി (ട്രഷറർ) എന്നിവരെയും 15 അംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.