1
ഹോർട്ടി കോർപ്പിനുമുന്നിൽ കോൺഗ്രസ് പ്രതിേഷേധം പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു.

പഴകുളം :കഴിഞ്ഞ 10 വർഷമായി പഴകുളം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഹോർട്ടികോർപ്പിന്റെ ജില്ലാ സംഭരണ - വിപണന കേന്ദ്രം പഴകുളത്തു നിന്നും മാറ്റി കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപണന കേന്ദ്രത്തിൽ മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷതവഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി അംഗം നാസർ പഴകുളം, പഞ്ചായത്തംഗം റോസമ്മ സെബാസ്റ്റ്യൻ, ബിജു ബേബിഓലിക്കൽ, മോനി മാവിള, മധു കൊല്ലന്റെയ്യം, നിസാർഫാത്തിമ, റെജി കാസിം,ശിഹാബ് പഴകുളം, സെബാസ്റ്റ്യൻ,ഷിബു, ഷാജി,അനന്ദുബാബു എന്നിവർ പ്രസംഗിച്ചു.