 
കോഴഞ്ചേരി : ടി.കെ റോഡിൽ പുല്ലാടിനു സമീപം കാറും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുറമറ്റം പഞ്ചായത്ത് മുൻ മെമ്പർ രാജു പുളിമൂട്ടിൽ (69) മരിച്ചു. ഇന്നലെ രാവിലെ 8.15 ന് പുല്ലാട് മുട്ടുമൺ ആനമലപ്പടിയിലാണ് അപകടം. കുമ്പനാട്ടു നിന്ന് പുല്ലാട്ടേക്ക് വരികയായിരുന്ന രാജു സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം മുൻ ട്രഷററും കർഷക കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയുമാണ്.
ഭാര്യ: പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്. മക്കൾ: അരുൺ (ദോഹ), അഞ്ജു (അദ്ധ്യാപിക, സെന്റ് തോമസ് സ്‌കൂൾ, തിരുവനന്തപുരം)