അടൂർ : ജനതാദൾ എസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആസിമുഖ്യത്തിൽ 'മുറിയരുത്, മുറിക്കരുത് ഇന്ത്യയെ' എന്ന മുദ്രാവാക്യം ഉയർത്തി മതേതരസദസ് നടത്തി. ജനതാദൾ എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.എൻ. മോഹൻലാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സാംസൺ ഡാനിയേൽ അദ്ധ്യക്ഷതവഹിച്ചു. സി.പി.എം അടൂർ ഏരിയാ സെക്രട്ടറി അഡ്വ.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.പ്രവീൺ പന്തളം സ്വാഗതം പറഞ്ഞു. ജനതാദൾ എസ്.മണ്ഡലം ഭാരവാഹികളായ ഭാസ്ക്കരകുറുപ്പ്, തമ്പി കൊടുമൺ, മിഹിൻ മോഹൻ, ജോയി ഫിലിപ്പ്,ഷെഫീക് അടൂർ, റെസാക്ക്, എസ്.ജയരാജ്, പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.