daily
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധയോഗം കെ.പി.സി.സി മെമ്പർ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: സ്വർണകൊള്ളക്ക് നേതൃത്വം കൊടുത്തിട്ട് കേരളത്തിലെ മുഴുവൻ പൊലീസിനെയും സംരക്ഷണം നിറുത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി മെമ്പർ പി. മോഹൻരാജ് പറഞ്ഞു. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. എ.സുരേഷ് കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതിപ്രസാദ്,കെ.ജാസിം കുട്ടി, സുനിൽ എസ്.ലാൽ,സാമുവൽ കിഴക്കുപുറം,റോജി പോൾ ഡാനിയേൽ , എ.ഫറൂക്ക്,പി.കെ ഇഖ്ബാൽ, നഹാസ് പത്തനംതിട്ട,ഏബൽ മാത്യു,അഫ്സൽ ആനപ്പാറ,പി.കെ ഗോപി , ഷാനവാസ് പെരിങ്ങമല, ജോസ് കൊടുന്തറ , സരോജ് മോഹൻ എന്നിവർ സംസാരിച്ചു.