പത്തനംതിട്ട : നെടുവരംകോട് ആല എസ്.എൻ.ഡി.പി യു.പി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യു.പി.എസ്.എ(1), ഹിന്ദി (1) എന്നിങ്ങനെയാണ് ഒഴിവ്. 20ന് രാവിലെ 10.30നാണ് അഭിമുഖം. കെടെറ്റ് ഉള്ളവർക്ക് മുൻഗണന.