madhu
പ്രതി മധു

അടൂർ : ബുദ്ധിമാന്ദ്യമുള്ള ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ തേങ്ങമം തോട്ടമുക്ക് കൃഷ്ണാലയം വീട്ടിൽ മധു (52) വിനെയാണ് പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. പീഡനവിവരം ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ ടീച്ചറായ പഴകുളം ആലുംമൂട് പെരുമനത്തറ വടക്കേതിൽ ഷീജ ബീഗം അടൂർ പൊലീസ് സ്റ്റേഷനിൽ ഫോൺ മുഖാന്തിരം അറിയിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്നലെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.