under-pass
ചെങ്ങന്നൂർ പേരിശ്ശേരി റെയിൽവെ അടിപ്പാതയിലെ വെളളക്കെട്ട് പരിഹരിക്കുന്നതിനായി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചപ്പോൾ

ചെങ്ങന്നൂർ: പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിനെ തുടർന്ന് ദ്രുതഗതിയിൽ പേരിശേരി റെയിൽവേ അടിപ്പാതയുടെ നിർമ്മണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇരുവശവും റോഡ് ഉയർത്തി നിർമ്മിച്ചതോടെ മാവേലിക്കര -ചെങ്ങന്നൂർ -കോഴഞ്ചേരി റോഡിൽ ചെങ്ങന്നൂർ പേരിശേരി റെയിൽവേ അടിപ്പാതയിൽ വെളളം കെട്ടിനിന്നും കോൺക്രീറ്റ് കട്ടകൾ ഇളകിയും കാൽനടയായും ഇരുചക്രവാഹനത്തിലും ഇതുവഴി സഞ്ചരിക്കുന്നവർ ഏറെ നാളായി ദുരിതത്തിലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെടതോടെയാണ് മന്ത്രി സജിചെറിയാൻ ഇടപെട്ട് നവീകരണ പ്രവർത്തികൾക്കായി 6 ലക്ഷം രൂപ അനുവദിച്ചത്. ഇതെ തുടർന്നാണ് ഇന്നലെ ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.

പദ്ധതി ഇങ്ങനെ

റെയിൽവേ അടിപ്പാതയുടെ ഒരുഭാഗത്തുകൂടിമാത്രം ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് പണികൾ ആരംഭിച്ചത്. അടിപ്പാതയിലെ 20 മീറ്റർ നീളത്തിൽ ഇന്റർലോക്ക് കട്ടകൾ ഇളക്കിമാറ്റിയശേഷം പഴയകോൺക്രീറ്റ് റോഡ് 15 സെന്റീമീറ്റർ ഇളക്കിമാറ്റും. തുടർന്ന് 10 സെന്റീമീറ്റൽ ഇയരത്തിൽ കിഴക്കുനിന്നും പടിഞ്ഞാറുഭാഗത്തേക്ക് ചരിവു വരത്തക്കവണ്ണം കോൺക്രീറ്റുചെയ്യും. ഇതോടെ റെയിൽവേ അടിപ്പാതയിൽ കെട്ടി നിൽക്കുന്നവെളളം പൂർണമായും പടിഞ്ഞാറുഭാഗത്തുളള ഓടിയിലേക്ക് ഒഴുക്കിക്കളയാനാണ് ലക്ഷ്യമിടുന്നത്.

നിർമ്മാണ പ്രവർത്തികൾ ഇന്ന് പൂർത്തിയാകും

നിർമ്മാണ പ്രവർത്തികൾ ഇന്ന് രാത്രിയോടെ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 14 ദിവസം ഇതുവഴിയുളള ഗതാഗതം അടിപ്പാതയുടെ ഒരു വശത്തുകൂടി മാത്രം ക്രമീകരിക്കും. തുടർന്ന് അടിപ്പാതയുടെ അടുത്തഭാഗത്തെ പ്രവർത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി റെയിൽവേ അടിപ്പാതയിൽ കോൺക്രീറ്റ് കട്ടകൾ ഇളകിയും മലിനജലം കെട്ടിനിന്നും യാത്രക്കാർക്ക് ദുരിതമാകുന്നത് കേരളകൗമുദി വാർത്തയാക്കിയിരുന്നു. ഉദ്യോഗസ്ഥർ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്തിരുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ താഴെയുള്ള ഭാഗത്തു കൂടിയാണ് പാത കടന്നു പോകുന്നത്. 10മീറ്ററാണ് അടിപ്പാതയുടെ നീളം.

........................

റെയിൽവേയുടെ അനുമതി തേടി കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അന്ന് പറഞ്ഞിരുന്നത്. നിലവിലെ നിർമ്മാണ പ്രവർത്തികൾ പൂർണമാകുന്നതോടെ അടിപ്പാതയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും

(പൊതുമരാമത്ത് ഉദ്യോഗസ്ഥർ)

നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

- 6 ലക്ഷം അനുവദിച്ചു