അടൂർ : കേരള സർവകലാശാലയിൽ നിന്ന് ബി.കോം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജലിയെ അടൂർ നഗരസഭാ കൗൺസിൽ ഉപകാരം നൽകി ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപകാരം കൈമാറി. നഗരസഭാ ചെയർമാൻ ഡി.സജി , വൈസ് ചെയർ പേഴ്സൻ ദിവ്യാ റെജി മുഹമ്മദ്, എം. അലാവുദ്ദീൻ, കെ.മഹേഷ് കുമാർ ,സിന്ധു തുളസീധരകുറുപ്പ്, രമേശ് വരിക്കവേലിൽ എന്നിവർ പങ്കെടുത്തു.