13-resmi-rajeev
പന്തളം നഗരസഭയിലെ ഇരുപത്തി ഏഴാം വാർഡിലെ നിറദീപം കുടുംബശ്രീയുടെ 19-ാമത് വാർഷിക ഉദ്ഘാടനം നഗരസഭാ കൗൺസിലർ രശ്മി രാജീവ് നിർവഹിക്കുന്നു

പന്തളം : പന്തളം നഗരസഭ 27-ാം വാർഡിലെ നിറദീപം കുടുബശ്രീയുടെ വാർഷികവും ബാലസഭ ഉദ്ഘാടനവും പഠനോപകരണ വിതരണവും നഗരസഭാ കൗൺസിലർ രശ്മി രാജീവ് നിർവ്വഹിച്ചു. സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സുജാത വിജയൻ, സിനി, രജനി, ജിജിമോൾ, റെജീന സലീം, അമ്പിളി, വിദ്യാ, രാജി നാരായണൻ എന്നിവർ പ്രസംഗിച്ചു. ബാലസഭാ ഭാരവാഹികളായി അഖിൽ (പ്രസിഡന്റ് ), കിരൺകുമാർ (സെക്രട്ടറി), റിയ ഫാത്തിമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.