 
അടൂർ : സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയുടേയും കവിതാ ഗ്രൂപ്പിന്റേയും ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം നടത്തി. ബ്ളാഹേത്ത് ജംഗ്ഷനിലെ വൈസ്മെൻസ് ഇന്റർനാഷണൽ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലിത്ത വാരാചരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ഫാ.ഗീവർഗീസ് ബ്ളാഹേത്ത് അദ്ധ്യക്ഷത വഹിച്ചു. അടൂർ ആർ.ഡി.ഒ തുളസീധരൻ പരിസ്ഥിതി പരിശീലന ഒാഫീസ് ഉദ്ഘാടനം ചെയ്തു. സർക്കാർ അവാർഡ് നേടിയ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ആദിത്യാ സുരേഷിനെ ചടങ്ങിൽ ആദരിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, ഫാ.രാജു ജോൺ, അഡ്വ.ബിജു വർഗീസ്, ഡോ.വർഗീസ് പേരയിൽ, കുഞ്ഞന്നാമ്മകുഞ്ഞ്, റോഷൻ ജേക്കബ്, എം.പ്രകാശ് മാധവൻ, രാജൻ വർഗീസ്, ദിവ്യ എം.സോന, ഷംജാ ഷാഹുൽ, രാജൻ കടമ്മനിട്ട, തങ്കച്ചൻ, ജോൺ റാന്നി, അടൂർ ഫിലിപ്പ്, കഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.നിർദ്ദനരായ വിദ്യാർത്ഥികൾക്ക് കുഞ്ഞന്നാമ്മ കുഞ്ഞ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജോണി പുള്ളിപ്പാറ നന്ദി പറഞ്ഞു.