പന്തളം: ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ കൺവെൻഷൻ സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.രാജൻ അദ്ധ്യക്ഷനായിരുന്നു .ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.ഉദയഭാനു, സി.ഐ.ടി.യു പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി വി.പി.രാജേശ്വരൻ നായർ ,സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ. ഫസൽ, കെ.പി.ചന്ദ്രശേഖര കുറുപ്പ്, എസ്.കൃഷ്ണകുമാർ,ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്. ശ്രീഹരി, ജനറൽ വർക്കേഴ്‌സ് യൂണിയൻ പന്തളം ഏരിയ സെക്രട്ടറി ബി.എസ്.ബിജിദേവ്,ഏരിയ ട്രഷറർ റഹ്മത്തുള്ളഖാൻ എന്നിവർ സംസാരിച്ചു. യൂണിയൻ പന്തളം ഏരിയ കമ്മിറ്റി ഭാരവാഹികളായി എം.രാജൻ (പ്രസിഡന്റ് ) കെ.എച്ച്. ഷിജു (വൈസ് പ്രസിഡന്റ്) ബി.എസ്. ബിജിദേവ് (സെക്രട്ടറി) കെ.രാജേഷ് (ജോയിന്റ് സെക്രട്ടറി ) റഹ്മത്തുള്ള ഖാൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.