പന്തളം : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് വേണുകുമാരൻനായർ അദ്ധ്യക്ഷതവഹിച്ചു. മഞ്ചു വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. റഹിം റാവുത്തർ, സോളമൻ വരവുകാലയിൽ, പി.പി.ജോൺ, കെ. എൻ.രാജൻ, സുരേഷ്‌കുമാർ, വിജയകുമാർ തോന്നലൂർ, രാജു, പ്രൊഫ.കൃഷ്ണകുമാർ, ശാന്ത, റാഫി, അനിൽകുമാർ ചേരിയ്ക്കൽ, കുഞ്ഞുമോൻ, ബേബി, ബിജു, രാധാകൃഷ്ണൻ, കുട്ടൻ, രവിപിള്ള പ്രസന്നൻ, തോമസ്, അജോ എന്നിവർ പ്രസംഗിച്ചു.