പന്തളം : കേരള കർഷക സംഘം മങ്ങാരം യൂണിറ്റ് സമ്മേളനം കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച്. അൻസാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വിശ്വനാഥൻ അദ്ധ്യക്ഷനായിരുന്നു. കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം വി.എൻ.മംഗളാനന്ദൻ, മുടിയൂർക്കോണം മേഖല കമ്മിറ്റി ട്രഷറർ കെ.എച്ച്.ഷിജു, മങ്ങാരം യൂണിറ്റ് സെക്രട്ടറി എം.ആർ.സുധാകരൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി എം.വിശ്വനാഥൻ (പ്രസിഡന്റ്) എം.ആർ. സുധാകരൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.