തുമ്പമൺ:തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ, എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അഖില വി.പിള്ളയേയും ലൈബ്രറി കൗൺസിൽ ജില്ലാ തല യു.പി.വായന മത്സരത്തിൽ പങ്കെടുത്ത ജിയ സാറ റജി, നയന, ശിവാനി എന്നിവരേയും പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. യോഗം കുളനട പഞ്ചായത്ത് അംഗം വി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ കോഴഞ്ചേരി താലൂക്ക് സെക്രട്ടറി എം.എൻ.സോമരാജൻ, വായനശാല മുൻ പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണ കുറുപ്പ്, മുൻ സെക്രട്ടറി എൻ.രഘു തുടങ്ങിയവർ പ്രസംഗിച്ചു.