പന്തളം: പറന്തൽ വെൽഫെയർ എൽ. പി. സ്‌കൂളിലെ കുട്ടികൾക്ക് കുരമ്പാല ലക്ഷ്മി സ്‌കൂൾ ഉടമ സോധി പഠനോപകരണങ്ങൾ നൽകി. പത്തനംതിട്ട ആർ. ടി. ഒ എ. കെ. ഡിലു ഉദ്ഘാടനംചെയ്തു. ജോ: ആർ.ടി.ഒമാരായ അജിത്കുമാർ, ശ്യാം, നിധിൻ, എച്ച്. എം. രജിത, മധു പരിയാരത്ത്, സോധി എന്നിവർ പ്രസംഗിച്ചു.