അടൂർ : പറക്കോട് ഇടയിലെ മുറി മന്നം മെമ്മോറിയൽ 2845-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്തു. പ്രസിഡന്റ് വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വിനോദ്, ഖജാൻജി വിശ്വനാഥൻ നായർ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജോ.സെക്രട്ടറി ശിവദാസൻ നായർ കമ്മിറ്റിയംഗങ്ങളായ പി.വി.രാജേഷ്, മനോജ്, ഗോപിനാഥകുറുപ്പ്, വിശ്വനാഥപിള്ള, ഗോപിനാഥ പിള്ള, വിജയേന്ദ്ര കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.