
അടൂർ : സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആർ.എസ്.പി അടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ ഭയക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു ഭരണാധികാരിക്ക് ചേരുന്നതല്ലെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറി നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആർ.എസ്.പി ദേശീയ സമിതി അംഗം അഡ്വ.കെ.എസ്.ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കലാനിലയം രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു, ബി.ശ്രീപ്രകാശ്, സോമരാജൻ, മുല്ലയ്ക്കൽ ഷാജി, പുരുഷോത്തമൻ നായർ, ശ്രീകുമാർ, ബാബു എന്നിവർ സംസാരിച്ചു.