mla
പാറമടയ്ക്ക് എതിരെ ഏനാദിമംഗലം പുലിപ്പാറയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ സംസാരിക്കുന്നു

കോന്നി: നിയോജക മണ്ഡലത്തിൽ ഇനി പുതിയ പാറമട തുടങ്ങാൻ അനുവദിക്കുകയില്ലെന്നും ഏനാദിമംഗലം, ചായലോട് പുലിമലപ്പാറയിൽ അനധികൃതമായി പാറ ഖനനം നടത്താനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു.ചായലോട് പുലിമലപ്പാറയിൽ സന്ദർശനം നടത്തിയ ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ഈ പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി പ്രക്ഷോഭം നടത്തുകയാണ്. സ്കൂളുകളും, ആരോഗ്യ സ്ഥാപനങ്ങളും അടക്കം സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ പാറ ഖനനത്തിനായി അനുമതി നല്കിയ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അധികാരികൾക്കെതിരായി കർശന നിലപാടുകൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ ,വൈസ് പ്രസിഡന്റ് ഉദയ രശ്മി, പഞ്ചായത്തംഗം സാം വാഴോട്, അനീഷ് കുമാർ, ജനകീയ സമരസമിതി ഭാരവാഹികൾ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.