തിരുവല്ല: പുതുശേരിയിൽ നടന്ന ജില്ലാ അദ്ധ്യാപക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ പ്രതീകരിച്ച എ. എച്ച്.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ചാന്ദിനി ടീച്ചറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ആവശ്യപ്പെട്ടു. കള്ളവോട്ട് എതിർത്തതിനാണ് ചാന്ദിനി ടീച്ചറെ ആക്രമിച്ചത്. വോട്ടിംഗിന് നിരീക്ഷണ കാമറ വെക്കാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും സി.പി.എം അക്രമികൾ അനുവദിച്ചില്ല. അദ്ധ്യാപകർക്ക് പകരം സി.പി.എം പ്രവർത്തകരാണ് പല വോട്ടുകളും ചെയ്തത്. പൊലീസ് ആക്രമികൾക്ക് കൂട്ട് നിൽക്കുകയായിരുന്നു. ഹൈക്കോടതി വിധി ധിക്കരിച്ചു കള്ളവോട്ട് നടത്താൻ അനുവദിച്ച തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.