 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1153-ാം നെടുമ്പ്രം ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും പെൻഷൻ വിതരണവും നടന്നു. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, വൈസ് പ്രസിഡന്റ് ബിജു കുറ്റിപറമ്പിൽ, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി, ശാഖാ പ്രസിഡന്റ് സജി ഗുരുകൃപ, സെക്രട്ടറി ശിവൻ മാടയ്ക്കൽ, വൈസ് പ്രസിഡന്റ് രാജു മിടാവേലിൽ എന്നിവർ പ്രസംഗിച്ചു.