 
കോന്നി: പഞ്ചായത്ത് 13-ാം വാർഡിലെ പേരൂർക്കുളം ഗവ.എൽപി സ്കൂളിന് സമീപം വസ്തുവിൽ മണ്ണിട്ടു നികത്തിയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ആനി സാബു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഈ പ്രദേശം ചെറിയ മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലമാണന്നും ഇത് ഉണ്ടാകുന്ന പാരിസ്ഥിതിക വിഷയം ചൂണ്ടി കാട്ടിയുമാണ് പരാതി നൽകിയത്. ഗവ.എൽ.പി സ്കൂൾ, ബി. ആർ.സി.,ബഡ്സ് സ്‌കൂൾ എന്നിവ സമീപത്തുണ്ട്. നിലം മണ്ണിട്ട് നികത്തിയാൽ, സ്കൂൾ കോമ്പൗണ്ടിൽ വെള്ളം കയറുകയും സ്‌കൂളിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്നും പരാതിയിൽ പറയുന്നു.