art

തിരുവല്ല: വായനാ വാരാഘോഷത്തിന്റെ ഭാഗമായി തുകലശ്ശേരി സി.എസ്.ഐ ബധിര വിദ്യാലയം മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു. യു പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗക്കാർക്ക് പങ്കെടുക്കാം. പി.എൻ.പണിക്കർ ഗ്രന്ഥശാല എന്റെ കാഴ്ചപ്പാടിൽ എന്നതാണ് വിഷയം. മികച്ച രചനക്ക് മൂന്നു വിഭാഗങ്ങളിലും സമ്മാനങ്ങൾ നൽകും. ഈ മാസം 20ന് വായന വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സമ്മാനവിതരണം നടത്തും. രചനകൾ 17ന് മുമ്പ് ഹെഡ്മിസ്ട്രസ്, സി.എസ്.ഐ ബധിര വിദ്യാലയം, തിരുവല്ല എന്ന വിലാസത്തിൽഅയയ്ക്കണം. ഫോൺ 9495104828.