13-balagopal-minister
ച​രൽ​ക്കു​ന്നിൽ നടന്ന കർ​ഷ​ക സം​ഘം ജി​ല്ലാ ശിൽ​പ്പ​ശാ​ല ധ​ന​മ​ന്ത്രി കെ.എൻ. ബാ​ല​ഗോ​പാൽ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പ​ത്ത​നം​തി​ട്ട : കാർ​ഷി​കോൽ​പ്പാ​ദ​നം കൂ​ട്ടു​ന്ന​തി​ന് കർ​ഷ​ക​രു​ടെ കൂ​ട്ടാ​യ പ്ര​വർ​ത്ത​നം ഉ​ണ്ടാ​വ​ണ​മെ​ന്ന് ധ​ന​മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ പ​റ​ഞ്ഞു. ച​രൽ​ക്കു​ന്നിൽ കർ​ഷ​ക സം​ഘം ജി​ല്ലാ ശിൽ​പ്പ​ശാ​ല ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉൽ​പ്പാ​ദ​ന വർ​ദ്ധ​ന​വി​ന​നു​സൃ​ത​മാ​യ വി​ല കർ​ഷ​ക​ന് ല​ഭ്യ​മാ​ക​ണം. അ​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങൾ ല​ഭ്യ​മാ​ക്കാ​നും കർ​ഷ​ക​രു​ടെ അ​നു​ഭ​വം​കൂ​ടി ഉൾ​പ്പെ​ടു​ത്തി വേ​ണം കാർ​ഷി​ക ഗ​വേ​ഷ​ണ​വി​ഭാ​ഗ​ങ്ങൾ പ്ര​വർ​ത്തി​ക്കേ​ണ്ട​ത്.

പു​തി​യ വി​ള​കൾ കൃ​ഷി​ചെ​യ്യാൻ കർ​ഷ​ക​രും ത​യ്യാ​റാ​വ​ണം.
കാർ​ഷി​കോൽ​പ്പ​ന്ന​ങ്ങ​ളിൽ നി​ന്ന് മൂ​ല്യ​വർദ്​ധി​ത ഉൽ​പ്പ​ന്ന​ങ്ങൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സർ​ക്കാർ കൂ​ടു​തൽ സ​ഹാ​യം ചെ​യ്യും. വി​ള​ക​ളു​ടെ സം​ഭ​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും ആ​വ​ശ്യ​മാ​യ സം​വി​ധാ​നം വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡന്റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത് അദ്​ധ്യ​ക്ഷ​നാ​യി. സി​വിൽ സർ​വീ​സ് പ​രീ​ക്ഷ​യിൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ര​വീൺ കെ. മ​നോ​ഹ​റി​നെ മ​ന്ത്രി ആ​ദ​രി​ച്ചു. കർ​ഷ​ക​പ്ര​സ്ഥാ​ന​ത്തി​ന്റെ ച​രി​ത്ര​വും സ​മ​കാ​ലി​ക പ്ര​ശ്‌​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തിൽ സം​സ്ഥാ​ന ജോ​യിന്റ് സെ​ക്ര​ട്ട​റി ജോർ​ജ് മാ​ത്യു​വും കാർ​ഷി​ക പ്ര​തി​സ​ന്ധി​യും ബ​ദൽ ന​യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തിൽ സം​സ്ഥാ​ന ജോ​യിന്റ് സെ​ക്ര​ട്ട​റി അ​ഡ്വ.ഓ​മ​ല്ലൂർ​ശ​ങ്ക​ര​നും ക്ലാ​സെ​ടു​ത്തു. ന​വ​കേ​ര​ള കാ​ഴ്​ച​പ്പാ​ടും കർ​ഷ​ക​പ്ര​സ്ഥാ​ന​ത്തി​ന്റെ ക​ട​മ​ക​ളും എ​ന്ന വി​ഷ​യ​ത്തിൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.പ​ത്മ​കു​മാ​റും സം​ഘ​ട​ന സം​ബ​ന്ധി​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി ആർ.തു​ള​സീ​ധ​രൻ പി​ള്ള​യും വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. കെ.പി.ഉ​ദ​യ​ഭാ​നു, പി.ആർ. പ്ര​ദീ​പ്, ജി.ശ്രീ​രേ​ഖ, ജി.വി​ജ​യൻ, ടി.വി.സ്റ്റാ​ലിൻ, കെ.ജി.വാ​സു​ദേ​വൻ എ​ന്നി​വർ സം​സാ​രി​ച്ചു.