con

മല്ലപ്പള്ളി : കല്ലൂപ്പാറയിൽ നടന്ന മഹിളാ കോൺഗ്രസ്‌ മണ്ഡലം കൺവെൻഷൻ തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ്‌ അരുന്ധതി അശോക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അന്നമ്മ ഐസക് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശോശാമ്മ തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്രേസി മാത്യു, വിബിത ബാബു, ലേഖ പ്രദീപ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ചെറിയാൻ മണ്ണാഞ്ചേരി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ തോംസൺ, റെജി ചാക്കോ, ജ്ഞാനമണി മോഹനൻ, അമ്പിളി പ്രസാദ്, ഗീത ശ്രീകുമാർ, സി.സി.ഐസക്ക്, കുഞ്ഞുമോൾ കുര്യാക്കോസ്, ഡെയ്സി വർഗീസ്‌ തുടങ്ങിയവർ പ്രസംഗിച്ചു.