കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ ശാഖാ 2322-ാം കുഴിക്കാലാ ശാഖയുടെ 41, 42, 43-ാമത് സംയുക്ത വാർഷിക പൊതുയോഗവും ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പും മേയ് 29ന് നടന്നു. കോഴഞ്ചേരി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹനബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ സെക്രട്ടറി ജി ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.വി. വിജയൻ കാക്കനാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി മോഹനൻ പട്ടാഴി, യൂണിയൻ മേഖലാ കൗൺസിലർ പ്രേംകുമാർ, യൂണിയൻ കൗൺസിലർ എം.എൻ.രാജൻ, വനിതാസംഘം ട്രഷറാർ ഉഷാ റെജികുമാർ, ശാഖാ വൈസ് പ്രസിഡന്റ് ടി.കെ.രാജമ്മ, വനിതാസംഘം പ്രസിഡന്റ് ഷൈലമ്മ, വനിതാസംഘം സെക്രട്ടറി തുളസി, ശാഖാ മുൻ പ്രസിഡന്റ് സി.ബി.സോമരാജൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുരേഷ്, ശാഖാ പ്രസിഡന്റ് സി.കെ.സോമൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി.കെ.സോമൻ, വൈസ് പ്രസിഡന്റ് രഘു പി.ടി, സെക്രട്ടറി മോഹനൻ പട്ടാഴി, കമ്മിറ്റിയംഗങ്ങളായി ഷൈലമ്മ സി.,സുധാ സണ്ണി, പി.പി.വിജയൻ, ശോഭനൻ, മധുസൂദനൻ, സുരേഷ് സി.ബി.,എം.വി.വിജയൻ, പഞ്ചായത്തുകമ്മിറ്റിയംഗങ്ങളായി ദേവയാനി, സുന്ദരേശൻ, റെജികുമാർ എന്നിവരെ തിരഞ്ഞെടുത്തു.