കോന്നി: അട്ടച്ചാക്കൽ ആഞ്ഞിലികുന്നിൽ പ്രവർത്തിച്ചുവന്ന കോന്നിതാഴം വില്ലേജ് ഓഫീസ് ഇന്നു മുതൽ ചാങ്കൂർജംഗ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുമെന്ന് വില്ലേജ് ഓഫീസർ വിനോദ് തോമസ് അറിയിച്ചു.സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം നടക്കുന്നതിനാലാണ് ഈ താത്കാലികമാറ്റം.