indastri

കോന്നി : ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് നടത്തുന്ന വ്യവസായ ശിൽപ്പശാല ഇന്ന് രാവി​ലെ 10ന് പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. തുളസി മണിയമ്മ, പ്രവീൺ പ്ലാവിളയിൽ, രാഹുൽ വെട്ടൂർ, ലിസിയാമ്മ ജോഷ്വ, ഫൈസൽ.പി.എച്ച്, സോമൻപിള്ള, തോമസ് കെ.മത്തായി, ജോയിസ് എബ്രഹാം, തുളസി മോഹൻ, ജോസഫ്.പി.വി, പുഷ്പ ഉത്തമൻ, ആനി സാബു തുടങ്ങിയവർ സംസാരിക്കും. വിജയിച്ച സംരംഭങ്ങളുടെ അനുഭവം പങ്കുവയ്ക്കൽ, വിവിധ പരിശീലന പരിപാടികളുടെ വിവരണങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളും സേവനങ്ങളും ലൈസൻസ് നടപടിക്രമങ്ങൾ എന്നിവയെ കുറി​ച്ചുള്ള ക്‌ളാസുകളും നടക്കും.