bjp

പത്തനംതിട്ട : സംസ്ഥാനത്ത് എൽ.ഡി.എഫിന്റേത് അവസാന ഭരണമാണെന്ന് ബി.ജെ.പി പ്രഭാരി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് ഭരണത്തെ നിയന്ത്രിക്കുന്നത് സ്വപ്നയാണ്. യു.ഡി.എഫ് ഭരണത്തെ നിയന്ത്രിച്ചിരുന്നത് സരിതയായിരുന്നു. ബി.ജെ.പി മതതീവ്രവാദത്തിന് എതിരാണ്. ക്രിസ്ത്യാനിയും മുസ്ളിമും എല്ലാം ബി.ജെ.പിയിലേക്ക് എത്തുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിൽ സിൽവർ ലൈൻ പരിഹാസ്യമായ നടപടിയാണെന്നും സി.പി രാധാകൃഷ്ണൻ പറഞ്ഞു. സ്വയം ബുദ്ധിയുള്ളയാർക്കും കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പദ്ധതി അസംബന്ധമാണെന്ന് തിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സർക്കാരിന്റെതാണെന്ന് പറഞ്ഞ് തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും സി.പി. രാധാകൃഷ്ണൻ കൂട്ടി ചേർത്തു.