life

പത്തനംതി​ട്ട : ലൈ​ഫ് 2020 പ്ര​കാ​രം ഓൺ​ലൈ​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രും ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​മാ​യ അർ​ഹ​രു​ടെ​യും അ​നർ​ഹ​രു​ടെ​യും ക​ര​ട് പ​ട്ടി​ക ഗ​വൺ​മെന്റ് വെ​ബ്‌​സൈ​റ്റിൽ പ്ര​സി​ദ്ധീ​ക​രി​ച്ചു (https://www.life2020.kerala.gov.in/). കോ​ഴ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യിൽ ലി​സ്റ്റിൽ ഉൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ പ​ട്ടി​ക പ​ഞ്ചാ​യ​ത്ത് വെ​ബ് വെ​ബ്‌​സൈ​റ്റി​ലും (http://panchayat.lsgkerala.gov.in/kozhencherrypanchayat/) നോ​ട്ടീ​സ് ബോർ​ഡി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ര​ട് പ​ട്ടി​ക​യി​ന്മേ​ലു​ള്ള അ​പ്പീ​ലു​കൾ ഓൺ​ലൈ​നാ​യും ആ​ക്ഷേ​പ​ങ്ങൾ നേ​രി​ട്ടും അ​പ്പീൽ അ​ധി​കാ​രി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സ​മർ​പ്പി​ക്ക​ണം. ഒ​ന്നാംഘ​ട്ട അ​പ്പീൽ സ​മർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ മാ​സം 17.