കോന്നി: കൊന്നപ്പാറ ചെങ്ങറ മുക്ക് പള്ളിമുരുപ്പ് റോഡിന്റെ നവീകരണ ജോലികൾ പൂർത്തിയായി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.അച്ചൻകോവിൽ ചിറ്റാർ മലയോര ഹൈവേയെയും അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ടാറിംഗ്, കോൺക്രീറ്റ് എന്നിവയ്ക്ക് പുറമെ ഐറിഷ് ഓട,ചപ്പാത്ത് എന്നിവയുടെ നിർമ്മാണവും നവീകരണത്തിന്റെ ഭാഗമായി നടന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം പി.വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.റവ.ഫാദർ കെ.ടി മത്തായി കോർ എപ്പിസ്കോപ്പ, മുൻ പഞ്ചായത്ത്‌ അംഗം റോജി ബേബി,അലക്സ്‌ ചെങ്ങറ,കെ.എസ് ജോസ്, ബെന്നിവർഗീസ്, ഷംസുദീൻ, ജിനീഷ്, ഷിഫാന ഫാസിൽ എന്നിവർ സംസാരിച്ചു.