coun

ചെ​ങ്ങ​ന്നൂർ : എ​സ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂ​ണി​യ​നിൽ എ​റ​ണാ​കു​ളം മു​ക്തി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തിലുള്ള വിവാഹപൂർവ കൗൺ​സലിം​ഗ് ക്ലാ​സു​കൾ 18, 19 തീയതികളിൽ യൂ​ണി​യൻ ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​ലെ സ​ര​സ​ക​വി മൂ​ലൂർ സ്​മാ​ര​ക ഹാ​ളിൽ ന​ട​ക്കു​മെ​ന്ന് യൂ​ണി​യൻ കൺ​വീ​നർ അ​നിൽ പി.ശ്രീ​രം​ഗം പ​റ​ഞ്ഞു.
18 ന് രാ​വി​ലെ 9.30 ന് യൂ​ണി​യൻ ചെ​യർ​മാൻ അ​നിൽ അ​മ്പാ​ടി ഉദ്ഘാടനം ചെയ്യും. രാ​ജേ​ഷ് പൊ​ന്മ​ല, സു​രേ​ഷ് പ​ര​മേ​ശ്വ​രൻ, ഷൈ​ല​ജാ ര​വീ​ന്ദ്രൻ, കൊ​ടു​വ​ഴ​ങ്ങ ബാ​ല​കൃ​ഷ്​ണൻ, ഡോ.ശ​ര​ത് ച​ന്ദ്രൻ, ഡോ.അ​നൂ​പ് വൈ​ക്കം എ​ന്നി​വർ ക്ളാസെടുക്കും. 19ന് വൈ​കി​ട്ട് 4.30 ന് സർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം യൂ​ണി​യൻ കൺ​വീ​നർ അ​നിൽ പി. ശ്രീ​രം​ഗം നിർ​വ​ഹി​ക്കും.