പന്തളം: പന്തളം കൃഷിഭവനിൽ തരിശുകൃഷിയുടെ പേരിൽ 28 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നതായി പോത്താലി ​നെല്ലിക്കൽ പാടശേഖര സമിതി പ്രസിഡന്റ് കെ.എസ്. നീലകണ്ഠൻ ആരോപിച്ചു.
50 ഏക്കറിൽ മാത്രം കൃഷി നടത്തിയ ശേഷം 200 ഏക്കറിൽ കൃഷി നടത്തിയെന്ന് രേഖയുണ്ടാക്കി, ഹെക്ടറിന് 35,000 രൂപപ്രകാരം 28 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.. വ്യക്തമായ പരിശോധന നടത്തി മാത്രമേ പാട്ടക്കൃഷിക്കാരന് സബ്‌​സിഡി നൽകുവെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖയിൽ അറിയിച്ചിരുന്നു. എന്നാൽ, 20 പേർക്കായി 28 ലക്ഷം രൂപ അനുവദിച്ചെന്ന് കെ.എസ് നീലകണ്ഠൻ പറയുന്നു.
കഴിഞ്ഞ മാസം 5ന് പാടശേഖരത്തിലെ കർഷകർ നൽകിയ പരാതി പരിഗണിക്കാതെയാണിത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.