പന്തളം: മഹാദേവർ ക്ഷേത്രത്തിൽ മാസപൂജയും മൃത്യുഞ്ജയഹോമവും ഇന്ന് നടക്കും. തന്ത്രി തെക്കേടത്ത് മേമന ഇല്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകളിലെ പ്രധാന വഴിപാട് നാലു കറി നിവേദ്യത്തോടു കൂടിയ ഉച്ചപൂജയാണ്.