പ്രമാടം : വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് പത്തനംതിട്ട ലീഡ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അദ്ധ്യക്ഷത വഹിക്കും.