പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വികസന സെമിനാർ നടക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് അംഗം ജിജി സജി മുഖ്യപ്രഭാഷണം നടത്തും.