over
അരുൺ

തിരുവല്ല: റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല കൊമ്പാടി ചാരുംമൂട്ടിൽ വീട്ടിൽ അരുൺ (38) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനും പുഷ്പഗിരി ലെവൽ ക്രോസിനും ഇടയിലായി ട്രാക്കിന് സമീപം കമിഴ്ന്ന് കിടക്കുന്ന നിലയിൽ ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽ.