തെങ്ങമം: തോട്ടുവ പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാവേദി രൂപീകരിച്ചു. പഞ്ചായത്തംഗം രഞ്ജിനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് തോട്ടുവാ മുരളി അദ്ധ്യക്ഷത വഹിച്ചു. ബി.വിജയലക്ഷ്മി, രമണി, ലീല, പത്മകുമാരി,സുസ്മിത,രവീന്ദ്രൻ പിള്ള, പ്രകാശ് ബാബു, വി.ചന്ദ്രമോഹൻ, സെക്രട്ടറി ആക്കിനാട്ട് പി.രാജീവ്, സിബിത്ത് എന്നിവർ സംസാരിച്ചു. സുസ്മിത, കെ.എസ് (പ്രസിഡന്റ്), കെ.ലീല (വൈസ് പ്രസിഡന്റ്) സിബിത്ത്എസ് (സെക്രട്ടറി ), രമണി (ജോ.സെക്രട്ടറി), പത്മകുമാരി (ട്രഷറർ) എന്നിവർ ഭാരവാഹികളായും 21അംഗ എക്സി.കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.