dp
സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയിൽ നിന്നുള്ള റാങ്ക് ജോതാക്കളെ അനമോദിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങിൽ റാങ്ക് നേടിയ ഹൃദ്യ എസ്.വിജയൻ, രവീൺ കെ. മനോഹരൻ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആദരിക്കുന്നു

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയിൽ നിന്നുള്ള റാങ്ക് ജേതാക്കളെ അനുമോദിച്ചു. റാങ്ക് നേടിയ ഹൃദ്യ എസ്.വിജയൻ, രവീൺ കെ. മനോഹരൻ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. റാന്നി ഇടക്കുളം ഹൃദ്യം വീട്ടിൽ റിട്ട.തഹസിൽദാർ കെ.എൻ വിജയന്റെയും പത്തനംതിട്ട കളക്‌ട്രേറ്റ് ജെ.എസ് വി.ടി സിന്ധുവിന്റെയും മകളാണ് ഹൃദ്യ.എസ് വിജയൻ (317 ാം റാങ്ക്), കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനായ കെ.കെ മനോഹരന്റെയും തിരുവല്ല ഡി.ഇ.ഒ പി.ആർ പ്രസീനയുടെയും മകനാണ് രവീൺ.കെ മനോഹരൻ( 631 ാം റാങ്ക്). ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുരളീധരൻ നായർ, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.