 
കടമ്പനാട് : തൊഴിലുറപ്പ് തോഴിലാളികളെ പഞ്ചായത്തധികൃതർ രാഷ്ട്രീയ വിവേചനംകാട്ടി പീഡിപ്പിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് കടമ്പനാട് - മണ്ണടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കടമ്പനാട് പഞ്ചായത്ത് ഒാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനംചെയ്തു. കടമ്പനാട് മണ്ഡലം പ്രസിഡന്റ് റജി മാമൻ അദ്ധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസൻ എം ആർ.ജയപ്രസാദ്, മണ്ണടി പരമേശ്വരൻ ,ബിജിലി ജോസഫ് ,സി.കൃഷ്ണകുമാർ, മണ്ണടി മോഹനൻ, കെ. ജി ,ശിവദാസൻ, മാനപ്പള്ളി മോഹൻ, സുരേഷ് കുഴുവേലി, സുധാ നായർ ,എൽ.ഉഷാകുമാരി . രഞ്ജിനി സുനിൽ, വൈഷ്ണവ് രാജീവ്, പ്രസന്നൻ വൽസമ്മാ രാജു, വിമലാ മധു ,ബാലകൃഷ്ണൻ ഉഷാ വിജയൻ, കോശി പി, ശാമുവേൽ, ആമ്പാടി സുരേന്ദ്രൻ നായർ ,ബഷീർ റാവുത്തർ എന്നിവർ പ്രസംഗിച്ചു.