അടൂർ : സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജിയണൽ സെന്ററിൽ 18നും 40നും മദ്ധ്യേ പ്രായമായ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും മേസണറി, പ്രീ - ഫാബ് എന്നീ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വയം തയാറാക്കിയ അപേക്ഷയും വയസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും സഹിതം റീജിയണൽ എൻജിനീയർ, സംസ്ഥാന നിർമ്മിതി കേന്ദ്രം, മണക്കാല പി.ഒ, അടൂർ, 691551 എന്ന വിലാസത്തിൽ 23ന് വൈകിട്ട് 3ന് മുൻപ് ലഭിക്കത്തക്കവിധം അപേക്ഷ സമർപ്പിക്കണം. പരിശീലന കാലയളവിൽ സർക്കാർ നിരക്കിലുള്ള സ്റ്റൈപെന്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04734 296587, 8111882860 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.