റാന്നി: 17 മുതൽ 19 വരെ റാന്നിയിൽ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ കെ. സതീശും ജനറൽ കൺവീനർ ടി.ജെ ബാബുരാജും അറിയിച്ചു. റാന്നി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം . 17ന് പതാക ജാഥയ്ക്ക് ജില്ലാ കൗൺസിലംഗം അനീഷ് ചുങ്കപ്പാറ നേതൃത്വം നൽകും. പി.ടി മാത്യു വൈസ് ക്യാപ്ടനും പ്രകാശ് പി.സാം ഡയറക്ടറായുമുള്ള ജാഥ മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്യും.
കൊടിമര ജാഥ ജില്ലാ കൗൺസിലംഗം ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്യും. വി.ടി ലാലച്ചൻ ക്യാപ്ടനും സജിമോൻ കടയനിക്കാട് വൈസ് ക്യാപ്ടനും എം.വി പ്രസന്നകുമാർ ഡയറക്ടറുമാണ്. ബാനർ ജാഥ ജില്ലാ കൗൺസിലംഗം ടി.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എസ്.എസ് സുരേഷ് ക്യാപ്ടനും, തെക്കേപ്പുറം വാസുദേവൻ വൈസ് ക്യാപ്ടനും സന്തോഷ് കെ.ചാണ്ടി ഡയറക്ടറുമാണ്. 17ന് വൈകിട്ട് 6ന് മൂന്നു ജാഥകളും സമ്മേളന നഗരിയിൽ എത്തിച്ചേരും. ജില്ലാ അസി.സെക്രട്ടറി ഡി സജി പതാകയും ജില്ലാ കൗൺസിലംഗം മനോജ് ചരളേൽ കൊടിമരവും ജില്ലാ കൗൺസിലംഗം ലിസിദിവാൻ ബാനറും ഏറ്റുവാങ്ങും. പൊതുസമ്മേളനം ഓയിൽപാം ഇന്ത്യാ ചെയർമാൻ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി കെ സതീശ് അദ്ധ്യക്ഷത വഹിക്കും.
18ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗംബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.ആർ ചന്ദ്രമോഹൻ, ജില്ലാ സെക്രട്ടറി എ.പി ജയൻ, സംസ്ഥാന കൺട്രോൾ കമ്മിഷനംഗം എം.വി വിദ്യാധരൻ, സംസ്ഥാന കൗൺസിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആർ ഗോപിനാഥൻ, ജില്ലാ അസി.സെക്രട്ടറിമാരായ ഡി. സജി, മലയാലപ്പുഴ ശശി, കിസാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ്,ജില്ലാ എക്സിക്യൂട്ടീവംഗം എം.പി മണിയമ്മ,മഹിളാസംഘം ജില്ലാ സെക്രട്ടറി കെ പത്മിനിയമ്മ,ബി.കെ.എം.യു ജില്ലാ സെക്രട്ടറി കുറുമ്പുകര രാധാകൃഷ്ണൻ,എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സുഹാസ് എം.ഹനീഫ്,എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് എ.അനിജു എന്നിവർ പ്രസംഗിക്കും.