 
കോന്നി: കലഞ്ഞൂരിലെ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ നിർമ്മാണ പുരോഗതി കെ.യു. ജനീഷ്‌കുമാർ എം.എൽ.എ യുടെ നേതൃത്വത്തിൽ വിലയിരുത്തി. കായിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. കായിക വകുപ്പിന്റെ നേതൃത്വത്തിൽ കലഞ്ഞൂരിൽ നിർമ്മാണം പുരോഗമിക്കുന്ന സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്ററിൽ ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾക്ക് പുറമേ, സ്പോർട്സ് ഫ്ളോറിങ്, സെൻട്രലൈസ്ഡ് എ.സി സംവിധാനം, സി.സി.ടി.വി കാമറ, ലോക്കർ സൗകര്യം, ഫിംഗർ പ്രിന്റ് ആക്സസ് മുതലായ അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് സജ്ജീകരിക്കുന്നത്, കായിക വകുപ്പിന്റെ എൻജിനീയറിങ് വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.കായിക ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലി കൂടി പൂർത്തിയാകാനുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കിയതായി കായിക വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു. . കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി,കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മെൽവിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ അനിൽ, പഞ്ചായത്ത് അംഗങ്ങളായ ഷാൻ ഹുസൈൻ, അജിത സജി, സി.ഡി.എസ് അധ്യക്ഷ അമ്പിളി മോഹൻ,കായിക വകുപ്പ് അസി. എൻജിനീയർ അർജുൻ, പ്രൊജക്റ്റ് എൻജിനീയർമാരായ ആര്യ,അനൂപ്,എന്നിവർ പങ്കെടുത്തു
.