അടൂർ : സ്വപ്നാ സുരേക്ഷിന്റെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ. എഫ്.ഐ അടൂർ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറക്കോട്ട് പന്തം കൊളുത്തി പ്രകടനം നടത്തി. സി.പി.എം അടൂർ ഏരിയാ കമ്മിറ്റിയംഗം വി.വേണു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ളോക്ക് വൈസ് പ്രസിഡന്റ് ആർ.സജിത്ത് അദ്ധ്യക്ഷനായിരുന്നു.ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ്,സുനിൽ സുരേന്ദ്രൻ,സതീഷ് ബാലൻ,സാന്ദ്ര,അജ്മൽ സിറാജ്, പ്രശാന്ത് മോഹൻ, എസ്. എഫ്. ഐ ഏരിയാ സെക്രട്ടറി അനന്തു മധു തുടങ്ങിയവർ പങ്കെടുത്തു.