കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന കുട്ടിക്കൂട്ടം ബാലവേദി ക്യാമ്പ് സമാപിച്ചു.
ശ്രീരഞ്ജു, എം.എസ്. ദിലീപ് കുമാർ,പ്രൊഫ. എ.ഒ. വർഗീസ്, ജേക്കബ് ജോർജ്, അഡ്വ. ജോൺ ഏബ്രഹാം, ജോസ് കെ. തോമസ്, ശശി പന്തളം എന്നിവർ ക്ളാസെടുത്തു.
ഗായത്രി ആർ. പിള്ള, ഏദൻ ജി. പാലശേരി, ജറോം രാജൻ പ്രദീപ്, ജസ് വിൻ റോയി, അലൻ എസ്. സ്‌കറിയ, ജസ് ലിൻ മറിയം റോയി, ആവണി അനിൽ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ പ്രസിഡന്റ് ജോസ് കെ. അദ്ധ്യക്ഷത വഹിച്ചു. സുഭഗ ആൻ വർഗീസ്, അഡ്വ. ജോൺ ഏബ്രഹാം, വി. ഇന്ദു, വർഗീസ് എ. ജോർജ് എന്നിവർ പ്രസംഗിച്ചു.
ആൽബി എസ്. സ്‌കറിയ, എസ്. അഭിനയ, ഷാരോൺ വർഗീസ് എന്നിവർക്ക് പുരസ്‌കാരം നൽകി.