കൊടുമൺ: അങ്ങാടിക്കൽ എസ്.എൻ.വി. ഹയർ സെക്കൻഡറി സ്‌കൂളിന്റെ എഴുപതാമത് വാർഷികത്തോടനുബന്ധിച്ച് പൂർവവിദ്യാർത്ഥി സപ്തതി സംഗമം നടത്തി. 1980- 81 വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്. റിട്ട. ഡി.ഇ.ഒ രാജു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ്, മുൻ പ്രഥമാദ്ധ്യാപകൻ ടി.വി വർഗീസ് എന്നിവർ ചേർന്ന് സപ്തതി ദീപം തെളി ച്ചു. ഗുരു വന്ദനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മാദ്ധ്യമ പ്രവർത്തകൻ സി.വി ചന്ദ്രൻ, പി. ജയപ്രസാദ്, എം.ഡി തോമസ്, പ്രിൻസിപ്പൽ എം എൻ പ്രകാശ്, രവീന്ദ്രനാഥക്കുറുപ്പ്, ഡി.വിശ്വംഭരൻ, രവീന്ദ്രൻ ആചാരി, എം കെ .മധു, മധശേഖരൻ, രാജു, കെ.ജി ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. സപ്തതി വർഷത്തോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.